പാനൂര്‍: സ്വര്‍ഗീയ വി.സി.വിനയന് ബലിദാനദിനം ആചരിച്ചു. കുറിച്ചിക്കരയിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടന്നു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍, ജില്ലാസേവാ പ്രമുഖ് ടി.പി.സുരേഷ്ബാബു, താലൂക്ക് കാര്യവാഹ് എന്‍.പി.ശ്രീജേഷ്, ബൗദ്ധിക്ക് പ്രമുഖ് സി.വി.രാജേഷ്, ശാരീരിക്ക് പ്രമുഖ് കെ.അദീഷ്, പന്ന്യന്നൂര്‍ മണ്ഡലം കാര്യവാഹ് സി.ടി.കെ.അനീഷ്, ബിജെപി ജില്ലാസെക്രട്ടറി എന്‍. ഹരിദാസ്, തലശേരി മണ്ഡലം വൈസ്പ്രസിഡണ്ട് പി.ബാബു തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്കി. 2009 മാര്‍ച്ച് 12നാണ് സിപിഎം അക്രമിസംഘം ചുമട്ടുതൊഴിലാളിയും ബിഎംഎസ് പ്രവര്‍ത്തകനുമായ വി.സി.വിനയനെ വെട്ടിക്കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: