എളയാവൂര്: എളയാവൂര് യുപി സ്കൂളില്‍ മഴവില്ല് 2017 ദ്വിദിന സഹവാസക്യാമ്പ് അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് കെ.സി.സുധീറിന്റെ അധ്യക്ഷതയില്‍ സുരേന്ദ്രന് കടമ്പേരി ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശ്, വി.സി.താജുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന് കെ.പുരുഷോത്തമന് സ്വാഗതവും ക്യാമ്പ് ഡയരക്ടര്‍ എന്‍.സജിത്ത് നന്ദിയും പറഞ്ഞു.
ക്യാമ്പില്‍ ഒറിഗാമി, ഓര്‍മ്മപരിശോധന, അമ്മ മലയാളം, കളി ചിരി പഠനം, ആകാശനിരീക്ഷണം എന്നിവ നടന്നു. സുരേന്ദ്രന് കടമ്പേരി, ഷൈജു ഗോവിന്ദ്, ജനാര്ദ്ദനന്, സുരേഷ് ബാബു, സുമേശന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: