സൈക്കോളജി കൗണ്‍സിലിംഗ് കോഴ്‌സ്

Monday 13 March 2017 1:27 am IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള തളാപ്പ് ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗണ്‍സിലിംഗ് 2017-18 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി (പിജിഡിസിപി പാര്‍ട്ട് ടൈം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 20 ആണ്. സീറ്റുകളുടെ എണ്ണം 36. കോഴ്‌സ് കാലാവധി ഒരുവര്‍ഷം. എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റ് സംവരണമുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല കള്‍ക്ക് അപേക്ഷിക്കാം. ബിരുദ ബിരുദാനന്തര തലത്തില്‍ സൈക്കോളജി വിഷയം പഠിച്ചവര്‍ക്ക് വെയ്‌റ്റേജ് മാര്‍ക്ക് നല്‍കുന്നതാണ്. വിശദവിവരങ്ങള്‍ക്കും അപ്ലിക്കേഷന്‍ ഫോമിനും കോളേജുമായി ബന്ധപ്പെട്ടുക. ഫോണ്‍: 0497 2708001, 9496618759.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.