സ്ത്രീ സുരക്ഷ നിയമങ്ങള്‍ ശക്തമാക്കണം:  മഹിളാ ഐക്യവേദി

Monday 13 March 2017 1:27 am IST

കൊച്ചി: അനന്ത സാധ്യതകളുടെ ലോകത്തില്‍ കുട്ടികള്‍ക്ക് വീട് പരിമിതികളുടെ ലോകമായി മാറിയിരിക്കുകയാണ്്. മാതാപിതാക്കള്‍ ഇന്റര്‍നെറ്റിന്റെ പരിമിതികളെ മറികടന്ന് കുട്ടികള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയാല്‍ മാറിയ സമൂഹത്തിലെ ആരോഗ്യപരമായ ഇടപെടലുകള്‍ക്ക് കുടുംബത്തിന് കഴിയുമെന്ന് ആര്‍എസ്എസ് പ്രാന്തസഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍. മഹിളാ ഐക്യവേദി ജില്ലാ സമിതി സംഘടിപ്പിച്ച വനിതാ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു. 
സമൂഹത്തിന്റെ സുരക്ഷിതത്വബോധം വളരുന്ന കുട്ടികളില്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന ഒരു ഹൈന്ദവ മഹിളാ നേതൃത്വം ഉണ്ടാകണം. അതിനായി സമുദായ നേതൃത്വങ്ങള്‍ക്ക് അപ്പുറം ഹിന്ദു നേതൃത്വമായി വളരുവാന്‍ നമ്മുടെ അമ്മമാര്‍ക്ക് കഴിയണമെന്ന് രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. 
വനിതാ നേതൃസമ്മേളനം സംസ്ഥാന ഉപാധ്യക്ഷ  സാവിത്രി ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീകല മനോജ് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി  ഷീജ ബിജു മുഖ്യപ്രഭാഷണം നടത്തി.വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് 35 വനിതാ നേതാക്കള്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി കബിത അനില്‍കുമാര്‍, ജില്ലാസമിതി ഉപാദ്ധ്യക്ഷ പ്രസന്ന പവിത്രന്‍, ജില്ലാ സംയോചകന്‍ പി.സി. ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ക്യാപ്റ്റന്‍ കെ.സുന്ദരന്‍, സംസ്ഥാന സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ബി.എം. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വെന്‍ഷന്‍ 26ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.