പയ്യന്നൂര്‍: ചെറുതാഴം ഉദയപുരം ശ്രീകൃഷ്ണന് മതിലകം ക്ഷേത്രോത്സവത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റി. തുടര്‍ന്ന് ഉത്സവം എഴുന്നള്ളത്ത് നടന്നു. മണ്ടൂര്‍ മൂകാംബിക ഭജനസമിതിയുടെ ഭജന്‍ സന്ധ്യയുമുണ്ടായി.ഇന്ന് രാത്രി ഏഴിന് പ്രഭാഷണം, 7.30 ന് കുച്ചുപ്പുടി, 14 ന് വൈകീട്ട് ആറിന് തിടമ്പുനൃത്തം, 15 ന് വൈകീട്ട് പള്ളിവേട്ട എഴുന്നള്ളത്ത്, തുടര്‍ന്ന് തിരുവാതിരക്കളി എന്നിവയുണ്ടാകും. 16 ന് പ്രതിഷ്ഠാദിനം, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: