കണ്ണൂര്‍: ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്(ഐ.എച്ച്.എം.എ) ജില്ലാ സമ്മേളനം കണ്ണൂര്‍ ഹോട്ടല്‍ റോയല്‍ ഒമേഴ്സ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ: കെ.എം ഉവൈസ് അധ്യക്ഷത വഹിച്ചു. ശാസത്ര സെമിനാര്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശിവരാമ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ത്വക്, ശ്വാസകോശ അലര്‍ജി രോഗങ്ങളെ കുറിച്ചുള്ള സെമിനാറില്‍ ഡോക്ടര്‍മാരായ കെ.സജി, സുജയ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. നഗരങ്ങളോടൊപ്പം ഗ്രാമങ്ങളിലും അലര്‍ജി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹോമിയോ ചികില്‍സയ്ക്കും പ്രധാന്യമേറി. ശരീര പ്രതിരോധ ശേഷിയിലൂന്നിയുള്ള ചികില്‍സാ രീതികളായതിനാല്‍ അലര്‍ജി സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഹോമിയോപ്പതി ചികില്‍സ ഫല പ്രദമാണെന്നു യോഗം വിലയിരുത്തി. സംഘാടക സമിതി കണ്‍വീനര്‍ ഡോ: പി.വി പ്രദീപന് സ്വഗതവും റഷീദ് അബ്ദുല്ല നന്ദിയും പറഞ്ഞു.
പുതിയ ജില്ലാ പ്രസിഡന്റായി ഡോ: പി.വി പ്രദീപനെയും സെക്രട്ടറിയായി ഡോ: റഷീദ് അബ്ദുല്ലയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: