ആലുവ: ഹോട്ടലില്‍ മോഷണം നടത്തിയ കള്ളനെ ഉടമകള്‍ പിടികൂടി പോലീസിനു കൈമാറി. കോയമ്പത്തൂര്‍ സ്വദേശി ശരത് കുമാര്‍ (18)ആണ് പിടിയിലായത്. ശനിയാഴ്ച്ച പുലര്‍ച്ചെ 3.30ന്് ആലുവ പുളിഞ്ചുവട് കവലയിലുള്ള മിന്‍ഹ റെസ്റ്റോറന്റിലാണ് കളവ് നടന്നത്. അന്ന് തന്നെ രാത്രി ഇതേ ഹോട്ടലിന് മുന്നിലൂടെ പോയ പ്രതിയെ സംശയം തോന്നി ഉടമയും ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്.
ശനിയാഴ്ച്ച പുലര്‍ച്ചെ 3.30ന് കടയില്‍ പ്രവേശിച്ച ശരത് കുമാര്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ടി ഷര്‍ട്ടും നിക്കറും ധരിച്ച മോഷ്ടാവിന്റെ ടി ഷര്‍ട്ടിന്റെ പുറകില്‍ 9 എന്നും ഇംഗ്ലീഷില്‍ ലേബലുണ്ടായിരുന്നു. ഉടമകള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും വിഐപി ഡ്യൂട്ടി തിരക്കിലായതിനാല്‍ അന്വേഷിക്കാന്‍ ആരും എത്തിയില്ല. പരാതിക്ക് രസീത് ആവശ്യപ്പെട്ടിട്ടും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന് നല്‍കിയില്ല. മോഷ്ടാവിനെ ഉടമകള്‍ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: