ചെറായി: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം കരസ്ഥമാക്കിയ ചേതന്‍ ജെ.ലാലിന് സ്വന്തം വിദ്യാലയത്തിന്റെ അനുമോദനം. എടവനക്കാട് എസ്.ഡി.പി.വൈകെ.പി.എം ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ചേതനെ
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് വസതിയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു തുടര്‍ന്ന് സ്ക്കൂളില്‍ പി.ടി.എ സംഘടിപ്പിച്ച അനുമോദനസമ്മേളനം എം.എല്‍.എ എസ്.ശര്‍മ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ബി അയൂബ് അദ്ധ്യക്ഷത വഹിച്ചു. വരും കാലത്തിന്റെ പ്രത്യാശയാണ് ബാലതാരങ്ങള്‍ എന്നും, ചേതന്‍ കിട്ടിയ കഥാപാത്രത്തോട് നീതി പുലര്‍ത്തിയെന്നും എംഎല്‍എ ഉദ്ഘാടന വേളയില്‍ പറഞ്ഞു. ചേതന്‍ സ്ക്കൂള് നല്കുന്ന ഉപഹാരം ചലച്ചിത്രതാരം മണികണ്ഠന് സമ്മാനിച്ചു. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ മണികണ്ഠനുള്ള ഉപഹാരം എസ്.ശര്‍മ്മ സമ്മാനിച്ചു. ചേതനുള്ള വിദ്യാഭ്യാസ ജില്ലയുടെ ഉപഹാരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി ലതികയും ഞാറക്കല്‍ പോലീസിന്റെ ഉപഹാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഉല്ലാസും നല്കി.
ചടങ്ങില്‍ ചേതന്റെ മാതാപിതാക്കളായ എം.എസ്.ജയലാലിനെയും മനുജ ജയലാലിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. സംവിധായകരായ ജിബുജേക്കബ്, കെ.പി വ്യാസന്, ചലച്ചിത്രതാരം മജീദ് എടവനക്കാട്, അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന് തിട്ടയില്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവന് മിത്ര, പഞ്ചായത്ത് അംഗങ്ങളായ വി.കെ ഇക്ബാല്‍, സഹകരണബാങ്ക് പ്രസിഡന്റ് ടി.എജോസഫ്, സുജാത രവീന്ദ്രന്, പ്രധാന അധ്യാപിക എ.കെ ശ്രീകല, ജോര്‍ജ്ജ് അലോഷ്യസ് ണ്ണ്ണ്ണ്എന്നിവര് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: