ഇരിട്ടി: ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് ക്രമാതീതമായി വില ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംയുക്ത ടിപ്പര്‍ തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസമായി തുടരുന്ന സമരം താത്കാലികമായി പിന്‍വലിച്ചു. ഇന്നലെ ഈ മേഖലയിലെ ക്രഷര്‍ ഉടമകളും ടിപ്പര്‍ തൊഴിലാളി യൂണിയന് നേതാക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വരുന്ന 16ന് ഇരിട്ടിയില്‍ വെച്ച് വീണ്ടും ചര്‍ച്ച നടക്കും. അതുവരെ പഴയ നിലയില്‍ തന്നെ യാണ് ഉത്പന്നങ്ങള്‍ക്ക് വിലയീടാക്കുക. എന്നാല്‍ കരിങ്കല്‍ ജില്ലിക്ക് 25 രൂപ ഉണ്ടായിരുന്നത് 28 രൂപയാക്കി ഉയര്‍ത്തിയ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: