മാതമംഗലത്ത് ചെണ്ടമേളം അരങ്ങേറ്റവും പുരസ്‌കാര സമര്‍പ്പണവും

Monday 13 March 2017 1:38 am IST

പയ്യന്നൂര്‍: മാതമംഗലം രാഗലയം കലാക്ഷേത്രത്തിന്റെ ചെണ്ടമേള അരങ്ങേറ്റവും വാദ്യകലാ പുരസ്‌കാര സമര്‍പ്പണവും നടന്നു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കേശവതീരം മാനേജിംഗ് ട്രസ്റ്റി വെദിരമന വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം നേടിയ രാമകൃഷ്ണന്‍ കണ്ണോമിനെ ആദരിച്ചു. നാമദേവ ഷേണായി, ജയരാജ് മാതമംഗലം, സി.വി.മധുസൂദനന്‍, വിദ്യാധരന്‍ പെരുവാമ്പ, ദാമോദരന്‍ വെള്ളോറ, കെ.വി.വേണുഗോപാലന്‍, എ.വി.അരുണ, രമേശന്‍ പെരുന്തട്ട എന്നിവര്‍ സംസാരിച്ചു. അമ്പത് കലാകാരന്മാര്‍ അണിനിരന്ന ചെണ്ടമേളവും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.