ലക്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഉത്തര്‍പ്രദേശില്‍ മുസ്ലിം എം.എല്‍.എ ഇല്ലെങ്കിലും മുസ്ലിം എം.എല്‍.സി ഉണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാറില്‍ മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും നഗര വികസന മന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുസ്ലിങ്ങള്‍ക്കിടയില്‍ നരേന്ദ്രമോദിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു എന്നത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നിന്നും വ്യക്തമാണ്. മോദിയുടെ വികസന അജണ്ട, പ്രത്യേകിച്ചും മുത്തലാഖ്നെതിരായ നിലപാട് മുസ്ലിം യുവജനങ്ങളെയും സ്ത്രീകളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: