ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ നടന്നു വരുന്ന സ്വര്‍ണ്ണപ്രശ്ന പരിഹാര ക്രിയായജ്ഞം നാലാം ദിവസത്തിലേക്ക് കടന്നു. ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ദിവാകരന് നമ്പൂതിരിപ്പാടിന്റെയും നന്ത്യാര്‍വള്ളി ശങ്കരന് നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തില്‍ നിരവധി ബ്രാഹ്മണ ശ്രേഷ്ഠന്മാര് പങ്കെടുക്കുന്ന പരിഹാരക്രിയാ യജ്ഞത്തില്‍ പങ്കെടുക്കാനായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, സുദര്‍ശനഹോമം, ക്ഷേത്രത്തിനു പുറത്തുള്ള ശ്രീ പോര്‍ക്കലി, ശ്രീ പാര്‍ത്ഥസാരഥി സ്ഥാനങ്ങളില്‍ പൂജ എന്നിവ നടന്നു. ഇന്നലെ വേര്‍പാട് ഹോമം, ബാധാ വേര്‍പാട്, തിലഹോമം, സുകൃതഹോമം, ഭാഗവത പാരായണം, ശുദ്ധിക്രിയകള്‍ എന്നിവ നടന്നു. ഇന്ന് സുകൃത ഹോമം, സാരസ്വത ഹോമം, ബിംബശുദ്ധി, കലശപൂജ, കലശാഭിഷേകം എന്നിവ നടക്കും. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഹോമങ്ങളും വിശേഷാല്‍ പൂജകളും 17 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: