പയ്യാവൂര്‍: ചാമക്കാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 17ന് രാവിലെ 5.30ന് നടതുറക്കല്‍, തുടര്‍ന്ന് 12 വരെ വിവിധ ക്ഷേത്രച്ചടങ്ങുകള്‍, 12 ന് ഉച്ചപൂജ. വൈകുന്നേരം 4.30 ന് പയ്യാവൂര്‍ ദേശവാസികളുടെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 6.30ന് ദീപാരാധന, തുടര്‍ന്ന് അത്താഴപൂജ എന്നിവ നടക്കും. 7.15ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സംഗീതരത്നം ഡോ: ഉണ്ണികൃഷ്ണന് പയ്യാവൂര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് നാട്ടറിവുപാട്ടുകള്‍, 18 ന് രാവിലെ 5.30ന് നടതുറക്കല്‍, 12 വരെ വിവിധ ക്ഷേത്രച്ചടങ്ങുകള്‍, 12 ന് ഉച്ചപൂജ, വൈകീട്ട് 6.40 ന് ദീപാരാധന, നിറമാല, സര്‍പ്പബലി, ഏഴിന് ഭദ്രദീപം തെളിയിക്കല്‍, 7.15ന് ഭഗവതിസേവ, 7.30 ന് അത്താഴപൂജ. 19ന് രാവിലെ 5.30ന് നടതുറക്കല്‍, അഭിഷേകം, മലര് നിവേദ്യം, പൊങ്കാല കിറ്റ് വിതരണം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് ഉഷപൂജ, എട്ടിന് ഉണ്ണികൃഷ്ണവാര്യര്‍ പട്ടാന്നൂര്‍ പൊങ്കാല സമര്‍പ്പണത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശവും അനുഗ്രഹ പ്രഭാഷണവും നടത്തും. ഒമ്പതിന് ക്ഷേത്രം തന്ത്രി പുടയൂര്‍ മനയ്ക്കല്‍ കുബേരന് നമ്പൂതിരിപ്പാട് പണ്ഡാര അടുപ്പിലേക്കും ക്ഷേത്രം മേല്‍ശാന്തി വല്ലത്തില്ലത്ത് മണി നമ്പൂതിരി പൊങ്കാല അടുപ്പിലേക്കും അഗ്നി പകരും. 11ന് പൊങ്കാല സമര്‍പ്പണം, 12 ന് ഉച്ചപൂജ, വൈകിട്ട് 6.40. ന് ദീപാരാധന, ഏഴിന് അത്താഴപൂജ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: