കൊടുങ്ങല്ലൂര്‍: കാവില്‍ക്കടവ് ലാന്റിംഗ് പ്ലേസില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 12 കുടുംബങ്ങള്‍ നഗരസഭ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തി. രണ്ടു വര്‍ഷം മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടവരെ നാളിതുവരേയും പുനരധിവസിപ്പിച്ചിട്ടില്ല. പണി പൂര്‍ത്തിയാകാത്ത ഫ്ലാറ്റില്‍ ആറു കുടുംബങ്ങള്‍ താമസമാക്കിയിരുന്നു.
ഇതിനിടെ ഇവിടെ കുടില്‍ കെട്ടിയ ചാണേ പറമ്പില്‍ ഫ്രാന്‍സിസ് ഭാര്യ ഷീബക്കെതിരെ നഗരസഭ ചെയര്മാന് പോലിസില്‍ പരാതി നല്കി. ഇവരെ പോലിസ് അറസ്റ്റു ചെയ്യുകയും പിന്നീട് കൗണ്‍സിലര്‍ രേഖ സല്പ്രകാശന് ജാമ്യത്തിലിറക്കുകയുമായിരുന്നു. ചെയര്‍മാന്റെ ധിക്കാരപരമായ നടപടിയില്‍ പ്രതിഷേധിച്ചു നടത്തിയ കുത്തിയിരുപ്പ് സമരം ബിജെപി മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു.ഒ.എന്‍.ജയദേവന്, ടി.എസ്.സജീവന്. രേഖ സല്പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: