ആലപ്പുഴ: അടുത്തമാസം അഞ്ചിന് രാമനവമിയോടനുബന്ധിച്ച് രാമോത്സവം വിപുലമായി ആഘോഷിക്കാന്‍ വിഎച്ച്പി ആലപ്പുഴ പ്രഖണ്ഡ് സമിതി തീരുമാനിച്ചു. ഘോഷയാത്ര, സമ്മേളനം എന്നിവ ഉണ്ടായിരിക്കും.
പ്രഖണ്ഡ് സമ്മേളനത്തില്‍ പി.പി. അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. ചേരമാന്‍ കുളങ്ങര ക്ഷേത്രം പ്രസിഡന്റ് ലളിതമ്മ രാജശേഖരന് ഭദ്രദീപപ്രകാശനം നടത്തി. വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്. രുദ്രന് ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് താലൂക്ക് സംഘചാലക് പി. സഹദേവന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണന് ആശംസയര്‍പ്പിച്ചു. പ്രഖണ്ഡ് സെക്രട്ടറി കെ.വി. രാജു സ്വാഗതവും കെ.കെ. പൊന്നപ്പന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: