നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Monday 13 March 2017 9:32 pm IST

അരൂക്കുറ്റി: സ്‌കൂളിനു സമീപത്തെ കടയില്‍ നിന്നും നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി. അച്ഛനും മകനുമെതിരെ കേസ്. അരൂക്കുറ്റി മറ്റത്തില്‍ ഭാഗം സ്‌കൂളിനു സമീപത്തെ കട ഉടമ വടുതല ജെട്ടി മുബാറക് മന്‍സിലില്‍ കൊച്ചുമുഹമ്മദ്, മകന്‍ നൗഷാദ് എന്നിവര്‍ക്കെതിരെയാണു പൂച്ചാക്കല്‍ പോലീസ് കേസെടുത്തത്. നാട്ടുകാരില്‍ നിന്നും സംഘടനകളില്‍ നിന്നുമായി പോലീസിനു ലഭിച്ച വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 28 പാക്കറ്റ് പാന്‍മസാല പിടികൂടി. അഡീഷനല്‍ എസ്‌ഐ എം.കെ. ഉദയന്‍, സീനിയര്‍ സിപിഒ അനില്‍കുമാര്‍, ബെന്‍സി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.