സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു

Monday 13 March 2017 9:32 pm IST

തൃക്കൂര്‍: തൃക്കൂര്‍ പഞ്ചായത്തില്‍ പതിനഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുടുംബ സമേതം ബിജെപിയില്‍ ചേര്‍ന്നു. ബിജില്‍ ബേബി ചാലക്കല്‍, സജീഷ് പാഴേരി, അഭിലാഷ് ചാക്കോത്തുപടിക്കല്‍, ശ്രീജിത്ത് വൈലോപ്പിള്ളി, ശ്യാംജിത്ത് വൈലോപ്പിള്ളി, ജെലി ജെയിംസ് തട്ടില്‍, ആദിത് വിയ്യത്ത്, നിഖില്‍ ഐനിക്കുന്നത്ത്, പ്രസന്നന്‍ വിയ്യത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. യോഗത്തില്‍ പുതുക്കാട് മണ്ഡലം പ്രസിഡണ്ട് രാജന്‍ വല്ലച്ചിറ പ്രവര്‍ത്തകരെ സ്വീകരിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സജീവന്‍ അദ്ധ്യക്ഷനായി. എ.രാജേഷ്, ചന്ദ്രന്‍ തൊട്ടിപ്പറമ്പന്‍, മുരളി പാട്ടത്തില്‍, ആന്റോ ചക്കുംപീടിക, സുരേഷ് മേനോന്‍, രഘു കരിപ്പേരി, സുബ്രന്‍ തൈക്കൂടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.