യോഗ, ചെസ്‌ ചാമ്പ്യന്‍ഷിപ്പ്‌ സമാപിച്ചു

Sunday 10 July 2011 10:56 pm IST

കാഞ്ഞങ്ങാട്‌: ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട്‌ ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി നടന്ന യോഗ, ചെസ്‌ മത്സരം സമാപിച്ചു. കാഞ്ഞങ്ങാട്‌ വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ ബാല, കിഷോര്‍ വിഭാഗങ്ങളിലായിരുന്നു മത്സരം. മത്സരത്തില്‍ യോഗ ബാലവിഭാഗം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രീഹരി മുള്ളേരിയ ഒന്നാം സ്ഥാനവും ടി.കെ.വൈഷ്ണവ്‌ ചീമേനി രണ്ടാം സ്ഥാനവും ബാലവിഭാഗം പെണ്‍കുട്ടികളില്‍ അര്‍ച്ചന ദാമോധരന്‍ ഒന്നാം സ്ഥാനവും ജ്യോത്സന കുമ്പള രണ്ടാം സ്ഥാനവും കിഷോര്‍ ആണ്‍കുട്ടികളില്‍ ഗിരീഷ്‌ ഷേണായ്‌ മുള്ളേരിയ ഒന്നാം സ്ഥാനവും സര്‍വേഷ ശങ്കര്‍ കുമ്പള രണ്ടാം സ്ഥാനവും കിഷോര്‍ പെണ്‍കുട്ടികളില്‍ ആര്‍.കെ.രക്ഷിത ഒന്നാം സ്ഥാനവും അനുപ്രിയ മുള്ളേരിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചെസ്സില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബാലവിഭാഗം അഖില്‍കുമാര്‍ നെല്ലിത്തറ ഒന്നാം സ്ഥാനവും രാംനാഥ്‌ മുള്ളേരിയ രണ്ടാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്നേഹ ഷേണായ്‌ മുള്ളേരിയ ഒന്നാം സ്ഥാനവും സുപ്രീത മുള്ളേരിയ രണ്ടാം സ്ഥാനവും കിഷോര്‍ വിഭാഗം ആണ്‍കുട്ടികളില്‍ സന്ദീപ്‌ മുള്ളേരിയ ഒന്നാം സ്ഥാനവും ശ്രാവണ്‍ മുള്ളേരിയ രണ്ടാം സ്ഥാനവും പെണ്‍കുട്ടികളില്‍ ശ്വേത ഗണേഷ്‌ ഒന്നാം സ്ഥാനവും അനഘ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.