പയ്യാവൂര്‍: ടൗണിലെ വ്യാപാരി കെ.എം.മേമിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യാവൂര്‍ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പയ്യാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ടൗണില്‍ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ടോമി പറഞ്ഞാനത്ത് അധ്യക്ഷത വഹിച്ചു. കെ.സുരേഷ് കുമാര്‍, സ്കറിയ പൂവണിക്കുന്നേല്‍, ജോസുകുട്ടി കുര്യന്, സെബാന് ചേന്നാട്ട്, പി.വി.രാമചന്ദ്രന്, ജോയി പുന്നശ്ശേരിമലയില്‍, ബെന്നി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: