പാനൂര്‍: കുന്നോത്ത്പറമ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് 18-ാം വാര്‍ഷികവും പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് പ്രഖ്യാപനവും നാളെ വൈകിട്ട് 5 ന് പാറാട് ടൗണില്‍ നടക്കുമെന്ന് പ്രസിഡണ്ട് കരുവാങ്കണ്ടി ബാലന് പത്രസമ്മേളനത്തില്‍ അറിയിച്ചു. കൂത്തുപറമ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകന് ഉദ്ഘാടനം ചെയ്യും. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം പ്രഭാഷണം നടത്തും. പ്രഖ്യാപനത്തിനു മുന്നോടിയായി 4 മണിക്ക് കക്കോട്ടുവയലില് നിന്നും ഘോഷയാത്ര പാറാട് ടൗണിലേക്ക് പുറപ്പെടും. നാളെ മുതല്‍ പഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ നിരോധിച്ചിട്ടുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.കെ.ബീന, പി.പി.സാവിത്രി, എം.ഇസ്മായില്‍, കെ.റനീഷ്, വി.ഭാസ്ക്കരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: