ആലപ്പുഴ: ഭാരതീയ മസ്ദൂര്‍ സംഘില്‍ അഫിലിയേറ്റ് ചെയ്ത ജില്ലാ ഹെഡ്ലോഡ് യൂണിയന്റെ വാര്‍ഷിക സമ്മേളനം 17ന് ഹരിപ്പാട് നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷന്. ജില്ലാ പ്രസിഡന്റ് സി. ഗോപകുമാര്‍ പതാക ഉയര്‍ത്തും.
പത്തിന് പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്ശന് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി, ഖജാന്‍ജി ബിനീഷ് ബോയ് എന്നിവര്‍ ആശംസയര്‍പ്പിക്കും. ജനറല്‍ സെക്രട്ടറി കെ. സദാശിവന്‍പിള്ള സംഘടനാ റിപ്പോര്‍ട്ടും ഖജാന്‍ജി പി.എ. സുമേഷ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍ വരണാധികാരി ആയിരിക്കും. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് സമാപന പ്രസംഗം നടത്തും. വൈകിട്ട് നാലിന് പ്രകടനം. മാധവ ജങ്ഷനില്‍ നിന്നാരംഭിച്ച് ഗാന്ധിസ്ക്വയറില്‍ സമാപിക്കും. പൊതുസമ്മേളനത്തിന് സ്വാഗതസംഘം ചെയര്മാന് പി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഭാരവാഹികളായ പി.ബി. പുരുഷോത്തമന്, അനിയന് സ്വാമിചിറ, ബി. സുഭാഷ്, എം. സന്തോഷ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: