കണ്ണൂര്‍: ആധാര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ട്രൈഡി ക്യാമ്പയിനിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷനുമായി സഹകരിച്ച് ആശാപ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി നിര്‍വ്വഹിച്ചു. ജില്ലയിലെ മുഴുവന്‍ ആശാപ്രവര്‍ത്തകര്‍ക്കും വരും ദിവസങ്ങളില്‍ പരിശീലനം നല്‍കും. ജി ടെക് കമ്പ്യൂട്ടര്‍ അക്കാദമിയാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ എ.കെ.സനോജ് സ്വാഗതവും പി.വി.വിജിത്ത് നന്ദിയും പറഞ്ഞു. കെ.പി.പ്രസൂണ്‍ ജി ടെക് പരിശീലന പദ്ധതി വിശദീകരിച്ചു. നീതി സൂരജ് ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: