കണ്ണൂര്‍: വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്റ്റില്‍ ദൃശ്യമാധ്യമങ്ങളെ ഉള്‍പ്പെടുത്തുക, കരാര്‍ നിയമിതരെയും വേജ് ബോര്‍ഡിന്റെ പരിധിയിലാക്കുക, പുതിയ വേജ് ബോര്‍ഡ് പ്രഖ്യാപിക്കുക, മാധ്യമ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.മധു അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ടി.സുരേഷ്കുമാര്‍ (ബിഎംഎസ്), ട്രേഡ് യൂണിയന് നേതാക്കളായ താവം ബാലകൃഷ്ണന് (എഐടിയുസി), കെ.സുരേന്ദ്രന് (ഐഎന്‍ടിയുസി), എം.എ.കരിം (എസ്ടിയു), കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയംഗം എ.ടി.മന്‍സൂര്‍, പി.അജീന്ദ്രന്‍, എം.സര്‍ഫറാസ് എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി എന്‍ പി.സി.രഞ്ജിത്ത് സ്വാഗതവും ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: