ചേര്‍ത്തല: ബസ് യാത്രക്കിടെ വീട്ടമ്മയുടെ മൂന്നര പവന്റെ സ്വര്‍ണമാല അപഹരിച്ച നാടോടി സ്ത്രീ പിടിയില്‍. തമിഴ്നാട് പുലിയൂര് കരൂര്‍ നാമച്ചനഗറില് മുത്തുമാരി (28) നെയാണ് എസ്.ഐ സി.സി പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മുഹമ്മയില്‍ നിന്നും ചേര്‍ത്തലക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ സഞ്ചരിക്കുകയായിരുന്ന പള്ളിപ്പുറം തൈവേലിക്കകത്ത് ജോസഫിന്റെ ഭാര്യ റോസമ്മ (66) ന്റെ മാലയാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. റോസമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയച്ചു. തുടര്‍ന്ന് എക്സറേ കവലയ്ക്ക് സമീപം പോലീസ് സംഘം ബസ് പരിശോധിക്കുകയും മുത്തുമാരിയില്‍ നിന്ന് മാല കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: