ഇരിട്ടി: കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ മുഖാന്തിരം നടപ്പാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികള്‍ ഒരു വിഭാഗം ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഒബിസി മോര്‍ച്ച പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. മുദ്രാ ലോണ്‍, പ്രധാനമന്ത്രി ഭാവന നിര്‍മ്മാണ പദ്ധതി, ജന്‍ധന്‍ യോജന തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് അര്‍ഹതപ്പെട്ട ആളുകള്‍ക്ക് ഇത് കാരണം നിഷേധിക്കപ്പെടുകയാണെന്നും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും യോഗം അറിയിച്ചു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രശാന്തന് കുമ്പത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി സി.ബാബു, നേതാക്കളായ കെ.വി.കെ.വിജയകുമാര്‍, ദിലീപന് ആറളം, കെ.പ്രകാശന്, വി. സുനില്‍കുമാര്‍, വി.മുകുന്ദന് പാലപ്പുഴ, അനൂപ്, അനുരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: