ആലിശ്ശേരിയില്‍ വര്‍ഗ്ഗീയ കലാപത്തിന് ആസൂത്രിത നീക്കം

Monday 13 March 2017 9:46 pm IST

ആലപ്പുഴ: ആലിശ്ശേരി ശ്രീഭഗവതീക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം വര്‍ഗ്ഗീയവത്കരിച്ച് കലാപത്തിന് ഒരുവിഭാഗം ആസൂത്രിത ശ്രമം നടത്തുന്നു. ഉത്സവത്തിനിടെ ആകസ്മികമായി യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളെയെല്ലാം അടുത്ത ദിവസങ്ങളില്‍ത്തന്നെ പോലീസ് പിടികൂടിയിരുന്നു. കൊല്ലപ്പെട്ട മുഹ്‌സിന്‍ എന്ന യുവാവ് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ഹര്‍ത്താലും ആചരിച്ചിരുന്നു. ഇതിനിടെയാണ് ചില മുസ്ലീം സംഘടനകള്‍ പ്രശ്‌നം വര്‍ഗ്ഗീയവത്കരിച്ച് സംഘര്‍ഷത്തിന് ശ്രമിക്കുന്നത്. വിഷയത്തില്‍ ഹൈന്ദവ സംഘടനകളെ വലിച്ചിഴയ്ക്കുകയെന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. പ്രദേശത്തെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ് വര്‍ഗ്ഗീയ കലാപത്തിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചത്. വ്യാപക നുണപ്രചരണവും ഇവര്‍ അഴിച്ചുവിട്ടിട്ടുണ്ട്. ക്ഷേത്രങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ ജി. സുധാകരന്‍ നടത്തിയ പ്രസംഗം വരെ ഇവര്‍ ആയുധമാക്കുന്നു. എന്നാല്‍ നാട്ടിലെ സമാധാന അന്തരീക്ഷം തകരാതിരിക്കാന്‍ ഹൈന്ദവ സംഘടനകളും വിവിധ സാമുദായിക സംഘടനകളും സംയമനം പാലിക്കുകയാണ്. കൊലപാതകത്തിന്റെ അടുത്ത ദിവസം ആലിശ്ശേരി ക്ഷേത്രത്തിലെ കീഴ്ശാന്തിയെ ചിലര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. എന്നിട്ടും സമാധാനം നിലനിര്‍ത്താനാണ് ക്ഷേത്രഭാരവാഹികളും ഹിന്ദു സംഘടനകളും ശ്രമിച്ചത്. പോലീസ് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലും ഈ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് ചിലര്‍ ആസൂത്രിതമായി രംഗത്തെത്തിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.