ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം കൃത്യമായ മറുപടി നല്‍കാതിരുന്ന ആര്യാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രീന്‍സൊസൈറ്റി സെക്രട്ടറി ടി.എം. സന്തോഷ് പരാതി നല്കി. 2013-15 കാലയളവില്‍ പഞ്ചായത്ത് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അതിനെത്തുടര്‍ന്ന് ഭരണസമിതി കൈക്കൊണ്ട നടപടികളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെറ്റായ മറുപടിയാണ് നല്‍കിയത്. അപ്പീലിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ നിര്‍ദ്ദേശത്തെതുടര്‍ന്ന് പിന്നീട് 1.33 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സെക്രട്ടറി മറുപടി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കുറ്റക്കാരായവരെ സംരക്ഷിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിക്കു പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: