ചേര്‍ത്തല: ജെഎസ്എസ് (രാജന് ബാബു വിഭാഗം) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 17ന് മാര്‍ച്ചും ധര്‍ണയും നടത്തും. വിലക്കയറ്റം തടയുക, ക്രമസമാധാനം നിലനിര്‍ത്തുക, ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാവിലെ 11 ന് കെഎസ്ആര്‍ടിസി ബസ്് സ്റ്റാന്‍ഡിന് സമീപം സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി എ.എന്‍. രാജന്‍ബാബു മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: