അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന്

Monday 13 March 2017 9:51 pm IST

അമ്പലപ്പുഴ: ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. 22നു നാടകശാലസദ്യ. 23ന് ആറാട്ടോടു കൂടി സമാപിക്കും. ഇന്ന് 12.18നും 12.40നും മധ്യേ തന്ത്രിമാരായ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, പുതുമന ശ്രീധരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും. കൊടിയേറ്റു സദ്യയും ഉണ്ടാകും. രണ്ടാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെ ശ്രീബലി, സേവ, ശ്രീഭൂതബലി, കുളത്തില്‍വേല, തിരുമുമ്പില്‍വേല, വിളക്കെഴുന്നള്ളത്ത് ചടങ്ങുകള്‍ ഉണ്ടാകും. 15നു രാത്രി 10ന് അമ്പലപ്പുഴ കരക്കാരുടെ ഗണപതിക്കോലം എഴുന്നള്ളിപ്പും പടയണിയും നടക്കും. 16നു 11നു ഓട്ടന്‍തുള്ളലും 12.30നു നൃത്തനൃത്യങ്ങളും 3.30നു കവിയരങ്ങും 10നു കരൂര്‍ കരക്കാരുടെ ഇരട്ടഗരുഡനും പടയണിയും എഴുന്നള്ളത്തും 10.30നുകുചേലവൃത്തം കഥകളിയും അരങ്ങേറും. 17നു 10നു സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ പ്രഭാഷണം 3.30നു കവിയരങ്ങും 9.30ന് ആമയിട കരക്കാരുടെ പടയണി, 10നു ബാലിവിജയം, പ്രഹ്ലാദചരിതം കഥകളി, 18നു രാത്രി 9.30നു കഥകളി, 19ന് 9.30നു നൃത്തശില്‍പം, 11ന് തിരുവാതിര, രണ്ടിനു ഓട്ടന്‍തുള്ളല്‍, 3.30നു സംഗീതസദസ്, 9.45നു രുക്മിണിസ്വയംവരം കഥകളി, 20നു 10.30ന് ഭജന്‍സ്, 2.30നു ക്തിഗാനസുധ, അഞ്ചിനു തകഴി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു കുടവരവും 9.30നു ബാലെയും 11നു പൂതനാമോക്ഷം കഥകളിയും 21നു 12ന് ആനയൂട്ട്, 12.30നു സായിഭജനും 3.30നുസപ്തസ്വരസായാഹ്നവും അഞ്ചിന് ആഞ്ഞിലിക്കാവ് ക്ഷേത്രത്തില്‍ നിന്നു കുട്ടവരവും എട്ടിനു നാടകശാല കറിക്കുവെട്ട് ഉദ്ഘാടനവും 10ന് അഗ്‌നിവേഷ് ഗോകുലിന്റെ വയലിന്‍ കച്ചേരിയും 11നു പൂതനാമോക്ഷം കഥകളിയും 23നു 12.30നു നാടകശാലസദ്യ, 2.30നു വയലിന്‍ ഡ്യൂയറ്റ്, അഞ്ചിന് അമ്പനാട്ടു പണിക്കന്റെ വരവിനു സ്വീകരണവും 12നു പള്ളിവേട്ടയും. 23നു 10നു കരൂര്‍ നവരാക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ആറാട്ടു ചട്ടത്തില്‍ ചാര്‍ത്താനുള്ള മാലയും ഉടയാടയും ഘോഷയാത്രയ്ക്കു വരവേല്‍പും 10.30നു വാസുദേവ പുരസ്‌കാര സമര്‍പ്പണവും നടക്കും. 3.30നു ഗീതാഗോവിന്ദ യജ്ഞം, 4.30നു കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തില്‍ നിന്നു പള്ളിവാള്‍ വരവ്, 4.30നു തെക്കേ വാര്യത്ത് നിന്നും തൃച്ചന്ദനം വരവ്, 5.30നു നാഗസ്വരക്കച്ചേരിയും ഒന്‍പതിന് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ആറാട്ട് തിരിച്ചെഴുന്നളളത്ത് ആരംഭിക്കും. 9.30നു സംഗീത സദസ്സ്, 12നു വൈകുണ്ഠനാഥന്‍ ബാലെയും പുലര്‍ച്ചെ ആറാട്ടിനു ക്ഷേത്ര സന്നിധിയില്‍ ആറാട്ടിനു വരവേല്‍പും തുടര്‍ന്ന് അകത്തെഴുന്നള്ളിപ്പും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.