ജിഹാദി കമ്യൂണിസം ഉയര്‍ത്തുന്ന ഭീഷണി

Tuesday 13 June 2017 2:02 pm IST

രമിത്തിന്റെ അമ്മയെ നിങ്ങള്‍ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും? അവരുടെ ഭര്‍ത്താവ് കൊലചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മകന്റെ ജീവനും സിപിഎം ഗുണ്ടകള്‍ എടുത്തിരിക്കുന്നു. ആര്‍ക്ക്, എവിടെനിന്ന് കണ്ണൂരിലെ ഈ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കും? മൂന്നുപതിറ്റാണ്ടിലേറെയായി രാജ്യസ്‌നേഹികളായ ആളുകള്‍ക്കെതിരെ നിഷ്ഠുരമായ മാര്‍ക്‌സിസ്റ്റ് അതിക്രമങ്ങള്‍ തുടരുകയാണ്. എത്രകാലം നമുക്ക് ഇതിന്റെ കണക്കെടുക്കാനും പ്രസിദ്ധീകരിക്കാനും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനുമാവും? ഇത് എന്നേക്കുമായി അവസാനിപ്പിക്കാന്‍ ദൃഢനിശ്ചയമെടുക്കേണ്ടതുണ്ട്. മാതൃഭൂമിയുടെ പേരില്‍ പ്രതിജ്ഞയെടുക്കുകയും, അതിന്റെ മണ്ണിനോട് കൂറുപുലര്‍ത്തുകയും ചെയ്യുന്നവര്‍ ആക്രമിക്കപ്പെടുന്ന സംഭവം ജനാധിപത്യ ഭാരതത്തില്‍ ഉണ്ടാവാന്‍ പാടില്ല. ജിഹാദിസം കലര്‍ന്ന കമ്യൂണിസ്റ്റുകള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും കൊടിയ ശത്രുക്കളാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ വഹാബി കമ്യൂണിസ്റ്റുകളാണ്. ഈ വഹാബി കമ്യൂണിസ്റ്റുകളുടെ പൂര്‍വികരെ 1962 ലെ യുദ്ധകാലത്ത് ചൈനയെ പിന്തുണച്ചതിന് നെഹ്‌റു സര്‍ക്കാര്‍ ജയിലിലടച്ചതാണ്. 1999 ലെ കാര്‍ഗില്‍ പോരാളികളെ ജെഎന്‍യു ക്യാമ്പസില്‍ അവഹേളിച്ചവരാണിവര്‍. ഇന്ത്യന്‍ സൈനികരെ അധിക്ഷേപിച്ചവരാണ്. കടന്നാക്രമണകാരികളായ പാക്ക് ഭീകരരെക്കാള്‍ മോശക്കാരാണിവര്‍. വഹാബി കമ്യൂണിസ്റ്റുകള്‍ ഇവിടെ ജനിച്ചവരാണ്, ജിഹാദി ബന്ധത്തിലൂടെ മാരക വിഷ ജീവികളായവരാണ്. വഹാബി മുള്ളമാരുടെയും സ്റ്റാലിനിസ്റ്റ്-മാവോയിസത്തിന്റെയും വെറുപ്പ് ഊറിക്കൂടിയ ഇടതുപ്രത്യയശാസ്ത്രം മൃഗീയവും സ്വന്തം നാടിന്റെ ധാര്‍മികതയ്ക്ക് എതിരുമാണ്. വഹാബി കമ്യൂണിസ്റ്റുകള്‍ വ്യത്യസ്തരാണ്. ഇപ്പോഴത്തെ പ്രക്ഷോഭകാരി ഒമര്‍ ഖാലിദിന്റെ ബാപ്പ 'സിമി'യില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ആ സംഘടനയുടെ മുഖപത്രത്തില്‍ ഒരു കവിത എഴുതുകയുണ്ടായി. 'അന്യമതസ്ഥരെ തകര്‍ക്കുന്ന ഇസ്ലാമിന്റെ പോരാളിയായ ഒസാമയാണ് എന്റെ സിംഹം.' ഉറുദുവിലുള്ള ഈ കവിത ഒസാമയ്ക്കുള്ള സങ്കീര്‍ത്തനമായിരുന്നു. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും അവരോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ലേഖനങ്ങളാണ് ഈ പ്രസിദ്ധീകരണത്തില്‍ വന്നിരുന്നത്. വാജ്‌പേയി സര്‍ക്കാര്‍ ഇത് നിരോധിക്കുകയുണ്ടായി. ഇന്ന് കാര്‍ഗില്‍ പൈതൃകത്തില്‍ അഭയം തേടുന്ന അതേ ആളുകളാണ് ഇവരെ പിന്തുണച്ചത്. ഇടതുപക്ഷ ആശയങ്ങളോട് കൂറുള്ള എഡിറ്റര്‍മാരും ലേഖകന്മാരുമൊക്കെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ ആവര്‍ത്തിച്ച് ഇക്കൂട്ടരെ സഹായിക്കുന്നു. വസ്തുനിഷ്ഠവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം നീണാള്‍ വാഴട്ടെ! സുരക്ഷിതമായ ഇടങ്ങളില്‍ കഴിഞ്ഞുകൊണ്ട് ഭീകരപ്രവര്‍ത്തനങ്ങളിലൂടെയും കായിക ശക്തിയിലൂടെ ധീരത പ്രകടിപ്പിക്കുന്ന ഈ ഭീരുക്കള്‍ കാര്‍ഗില്‍ പോരാളികളുടെ സഹോദരങ്ങള്‍ താഴ്‌വരയിലും മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളിലും വെടിയേറ്റു വീഴുമ്പോള്‍ നിശബ്ദത പാലിക്കുന്നു. ഒരു ജെഎന്‍യു ഇടതുപ്രക്ഷോഭകാരി സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതോ, ജിഹാദികളുടെ ഭ്രാന്തന്‍ വര്‍ഗീയ അതിക്രമങ്ങളെ അപലപിക്കുന്നതോ, ഇവരുടെ അക്രമങ്ങള്‍ക്കിരയാവുന്ന പാവപ്പെട്ട ഗ്രാമീണരോട് ഐക്യം പ്രഖ്യാപിക്കുന്നതോ ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. ഈ എഡിറ്റര്‍മാരോ ന്യൂസ് ഡസ്‌ക് നിയന്ത്രിക്കുന്നവരോ ഒരിക്കലെങ്കിലും സായുധസേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടില്ല. നിഷ്പക്ഷത ചമയാനെങ്കിലും കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ അപലപിച്ച് ഒരു രണ്ടാം മുഖപ്രസംഗം പോലും എഴുതിയിട്ടില്ല. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നത് ഇവര്‍ക്ക് സംതൃപ്തിയേകുന്ന കാര്യമാണ്. അതില്‍ പ്രതിഷേധിക്കേണ്ടതില്ലെന്നതാണ് ഇക്കൂട്ടരുടെ മനോഭാവം. ഇതാണ് അവരുടെ സ്വപ്‌നത്തിലെ ഭാരതം. അക്രമത്തിലൂടെ ഉന്മൂലനം ചെയ്യുക, എന്നിട്ട് വൈകുന്നേരം സമാധാനത്തിനുവേണ്ടി മെഴുകുതിരി ജാഥ നടത്തുക. പാക്കിസ്ഥാനിലും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും സ്ത്രീകളെ പ്രാകൃതമായി കല്ലെറിഞ്ഞ് കൊല്ലുന്നതിനെതിരെ ഈ സമാധാനപ്രേമികള്‍ പ്രതിഷേധിച്ചു കണ്ടിട്ടില്ല. ഒരുപക്ഷേ കല്ലെറിഞ്ഞുകൊല്ലല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മതേതര നടപടിയാണെന്നാവും ഇവര്‍ ചിന്തിക്കുന്നത്. പക്ഷേ ഇക്കൂട്ടര്‍ പാലസ്തീനെയും മുസ്ലിം അഭയാര്‍ത്ഥികളെയും ആക്രമിക്കുന്ന ഇസ്രായേലിന്റെ സിയോണിസ്റ്റ് നയങ്ങള്‍ക്കെതിരെ ഇന്ത്യാ ഗേറ്റിലും ജന്തര്‍മന്ദറിലും പ്രതിഷേധിക്കുകതന്നെ ചെയ്യും! വഹാബി കമ്യൂണിസ്റ്റുകള്‍ മാവോയിസ്റ്റ് കൈനിലങ്ങളിലെ അര്‍ദ്ധസഹോദരങ്ങളെപ്പോലെ ഇന്ത്യയ്ക്കും രാജ്യസ്‌നേഹികളായ പൗരന്മാര്‍ക്കുമെതിരെ യുദ്ധം ചെയ്യുകയാണ്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കേണ്ടതുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളില്‍നിന്നും നക്‌സലുകളില്‍നിന്നുമാണെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പറയുകയുണ്ടായി. അതായത് സ്റ്റാലിന്റെയും ലെനിന്റേയും മാവോയുടെയും മറ്റും പേരില്‍ അക്രമം നടത്തുന്ന കമ്യൂണിസ്റ്റുകള്‍. ഇവരെ നേരിടുന്നതുപോലെ ഇക്കൂട്ടരെ പിന്തുണക്കുന്നവരെയും കൈകാര്യം ചെയ്യണം. വഹാബി ഇസ്ലാമിക ഫാസിസം കലര്‍ന്ന കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ അനുകൂലികള്‍ ദേശീയ സുരക്ഷയ്ക്കും സാമൂഹ്യ മൈത്രിക്കും ഏറ്റവും വലിയ ഭീഷണിയാണ്. ഇവരുടെ പ്രവൃത്തികള്‍ നിരോധിക്കപ്പെടണം.അമേരിക്ക സ്വന്തം ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കുന്നതുപോലെ ഇന്ത്യന്‍ സര്‍ക്കാരും പ്രവര്‍ത്തിച്ചേ തീരൂ. ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം ആക്രമിച്ച് തകര്‍ത്ത എല്ലാവരും അമേരിക്കന്‍ പൗരന്മാരായിരുന്നു. ഇവര്‍ അമേരിക്കന്‍ സമൂഹത്തിന്റെ ഉദാരമനോഭാവവും ജനാധിപത്യവും മറയാക്കി ആ സംവിധാനത്തെ തകര്‍ക്കുകയായിരുന്നു. ജെഎന്‍യു വഹാബി കമ്യൂണിസ്റ്റുകളും സമാനലക്ഷ്യമുള്ള ഇതേ തരക്കാരാണ്. അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും മറയാക്കി അവയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഒന്നുകില്‍ ഭരണഘടനയെ സംരക്ഷിക്കുക അല്ലെങ്കില്‍ നശിക്കുക. നമുക്ക് മുന്നില്‍ മറ്റൊരു വഴിയില്ല.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.