തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ അധ്യാപികയ്ക്ക് നേരെ എസ്എഫ്ഐ അതിക്രമം നടന്നതില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് അധ്യാപകരെ സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്.
ജനകീയ കൂട്ടായ്മക്ക് രൂപം നല്കാന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. എസ്എഫ്ഐയെ നിലക്ക് നിര്‍ത്തേണ്ടതിന്റെ ബാധ്യത സിപിഎം ഏറ്റെടുക്കണം. അല്ലെങ്കില്‍ അധ്യാപകരെ സംരക്ഷിക്കാന്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കേരളവര്‍മ്മ കോളേജില്‍ ജനാധിപത്യസമരം സംഘടിപ്പിക്കും.
അക്രമം കൊണ്ട് എതിര് ശബ്ദം ഇല്ലാതാക്കുന്ന രാഷ്ട്രീയം അധ്യാപകര്‍ക്ക് നേരെ നടത്തുന്നത് അനീതിയാണ്. അധ്യാപകര്‍ക്ക് നേരെ അക്രമം നടത്തിയ എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നും എസ്എഫ്ഐയില്‍ നിന്നും പുറത്താക്കണം.
അക്രമം നടത്തിയവരെ പുറത്താക്കാന്‍ സിപിഎം മുന്‍കയ്യെടുക്കണമെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: