കോഴിക്കോട്: ഹജ്ജ് എംബാര്‍ക്കേഷന്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് കേന്ദ്ര മന്ത്രി ഈ ഉറപ്പ് നല്‍കിയത്.
കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നീ സംഘടനകള്‍ നല്കിയ നിവേദനം കുമ്മനം രാജശേഖരന് വ്യോമയാന മന്ത്രിക്ക് നല്‍കിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്ന റണ്‍വേ പുനരുദ്ധാരണം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: