കൊച്ചി: പതിനാറാമത് ഇന്റര്‍ ക്ലബ് ചാമ്പ്യന്‍സ് ട്രോഫി ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 17വരെയാണ് മത്സരങ്ങള്‍. ഉദ്ഘാടന മത്സരത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിനെ നേരിടും.
കേരള ബാസ്ക്കറ്റ്—ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററും എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷനും സംയുക്തമായാണ് പുരുഷ-വനിത വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസ് കൊച്ചി, കെഎസ്ഇബി തിരുവനന്തപുരം, കേരള പോലീസ് തിരുവനന്തപുരം, കേരളവര്‍മ്മ കോേളജ് തൃശൂര്‍, അസംപ്ഷന്‍ കോളേജ് ചങ്ങാനാശേരി, പ്രൊവിഡന്‍സ് കോളേജ് കോഴിക്കോട്, സെന്റ് ജോണ്‍സ് കോളേജ് അഞ്ചല്‍ തുടങ്ങി കേരളത്തിലെ പ്രമുഖ ടീമുകള്‍ നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനിറങ്ങും. റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.
ഇരുവിഭാഗത്തിലെയും ചാമ്പ്യന്‍ ക്ലബ്ബുകള്‍ 22 മുതല്‍ 26 വരെ കോയമ്പത്തൂരില്‍ നടക്കുന്ന 31-ാമത് ഫെഡറേഷന് കപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പ് ഇന്ന് വൈകിട്ട് 5.30ന് സപ്ലൈകോ എംഡി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: