അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് രോഗികളെ പരിശോധിച്ചയാള്‍ പിടിയില്‍. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളിയില്‍ ഇല്ലിച്ചിറ പുതുവേലില്‍ വിപിനാ (28)ണ് പിടിയിലായത്.
ആശുപത്രിയില്‍ ഒന്‍പത്, പത്ത് വാര്‍ഡുകളില്‍ രോഗികളുടെ കേസ് ഷീറ്റു പരിശോധിക്കുകയും ഇതില്‍ കുറിപ്പുകള്‍ എഴുതുകയും ചെയ്തു. സംശയം തോന്നിയ രോഗികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തിയെങ്കിലും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ എയ്ഡ് പോസ്റ്റില്‍ നിന്നും പോലീസെത്തി പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കോട്ടും പിടിച്ചെടുത്തു. തിങ്കളാഴ്ച ഉച്ചമുതലാണ് ഇയാളെ വാര്‍ഡില്‍ കാണാന്‍ തുടങ്ങിയതെന്ന് രോഗികള്‍ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനായി അമ്പലപ്പുഴ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: