ന്യൂദല്‍ഹി: ട്വന്റി 20 റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ ഒരു അഫ്ഗാന് താരം പിന്തള്ളി. 58 മത്സരങ്ങളില്‍ നിന്ന് 1779 റണ്‍സ് നേടിയ മുഹമ്മദ് ഷെഹ്സാദാണ് വിരാട് കോഹ്ലിയെ പിന്തള്ളിയത്. ട്വന്റി 20യില്‍ മികച്ച നാലാമത്തെ റണ്‍വേട്ടക്കാരനായി ഷെഹ്സാദ്. 48 മത്സരങ്ങളില്‍ നിന്ന് 1709 റണ്‍സുള്ള കോഹ്ലി അഞ്ചാമത്.
ഞായറാഴ്ച അയര്‍ലന്‍ഡിനെതിരെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന മൂന്നാം ട്വന്റി 20യില്‍ 31 റണ്‍സെടുത്തതോടെയാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷെഹ്സാദ് നാലാമതെത്തിയത്.
71 മത്സരങ്ങളില്‍ നിന്ന് 2140 റണ്‍സ് നേടിയ ന്യൂസിലാന്‍ഡ് മുന്‍ നായകന് ബ്രണ്ടന്‍ മക്കല്ലമാണ് റണ്‍ വേട്ടക്കാരില്‍ ഒന്നാമന്. 1889 റണ്‍സ് നേടിയ ശ്രീലങ്കയുടെ ദില്ഷന് രണ്ടാമതും 1806 റണ്‍സ് നേടിയ ന്യൂസിലാന്‍ഡിന്റെ മാര്ട്ടിന് ഗുപ്റ്റില്‍ മൂന്നാമതും
പ്രതികരിക്കാൻ ഇവിടെ എഴുതുക: