'അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ അസഹിഷ്ണുത' സെമിനാര്‍ ഏപ്രില്‍ രണ്ടിന്

Tuesday 13 June 2017 3:20 pm IST

കൊച്ചി: അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് എപ്രില്‍ രണ്ടിന് 'അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ അസഹിഷ്ണുത' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ന്യൂദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ഉച്ചയ്ക്ക് 2.30ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ രക്ഷാധികാരി വൈക്കം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. സീനിയര്‍ അഡ്വക്കേറ്റ് ഡോ.കെ.പി. കൈലാസനാഥ പിള്ള സ്വാഗതം ആശംസിക്കും. ഒ.രാജഗോപാല്‍ എംഎല്‍എ, ലോകസംഘര്‍ഷ സമിതി മുന്‍ കണ്‍വീനര്‍ കെ. രാമന്‍പിള്ള, ക്ഷേത്ര സംരക്ഷണ സമിതി സേവാപ്രമുഖ് എ.പി. ഭരത്കുമാര്‍, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം. രാജശേഖരപണിക്കര്‍, ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ എന്നിവര്‍ അറിയിച്ചു. വൈകിട്ട് 4.30ന് നടത്തുന്ന സമ്മേളനത്തില്‍ സീനിയര്‍ അഡ്വക്കേറ്റ് മോണിക്ക അറോറ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍കുമാര്‍ റിജിജു, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, എംപിമാരായ രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കട്ടീല്‍, സുരേഷ്‌ഗോപി, മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, ന്യൂദല്‍ഹി ജിഎസ്ബി സമാജം പ്രസിഡന്റ് ലക്ഷ്മണമല്ലയ്യ, ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. വേണുഗോപാല്‍ നന്ദി പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.