ഏറ്റുമാനൂര്‍: നഗരസഭാ പരിധിക്കുളളില്‍ ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയിഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. അമ്പലം റോഡിലേയും വൈക്കം റോഡിലേയും വിവിധ ഹോട്ടലുകള്‍, കളള് ഷാപ്പുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയത് ശുചിത്വ സംബന്ധമായ ന്യൂനതകളും പരിശോധനയില്‍ കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റ്റി ഡി ശോഭനയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പിഴവ് കണ്ടെത്തിയ സ്ഥാപനങ്ങലില്‍ നിന്ന് നിയമാനുസൃതമുളള പിഴ ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും. ഗുരുതരമായ ന്യൂനതകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ്ചെയ്ത് അടച്ചുപൂട്ടുന്നതുള്പ്പടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ് ഷറഫുദ്ദീന് അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് കുഴിച്ച് മൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: