കോഴിക്കോട്: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
യുവസനാതന ധര്‍മ്മ പ്രവര്‍ത്തകനുള്ള പുരസ്കാരം രാഹുല്‍ ഈശ്വറിനാണ്. വിദ്യാഭൂഷണ്‍ പുരസ്കാരത്തിന് യു.കെ. കുമാരന്, എസ്. രമേശന് നായര്‍, ആര്‍ട്ടിസ്റ്റ് മദനന്, എ.കെ.ബി. നായര്‍, ഡോ. കെ.എം. പ്രിയദര്ശന്ലാല് എന്നിവര്‍ അര്‍ഹരായി. വേദ സംരക്ഷണത്തിനുള്ള പ്രത്യേക പുരസ്കാരം ഒളപ്പമണ്ണ ദാമോദരന്‍ നമ്പൂതിരിക്ക് സമ്മാനിക്കും.
10,000 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് യുവസനാതന ധര്‍മ്മ പ്രവര്‍ത്തകനുള്ള പുരസ്കാരം. 5001 രൂപയും ശിലാഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വിദ്യാഭൂഷണ്‍ പുരസ്കാരം. ഏപ്രില്‍ മൂന്നിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്സമ്മാനിക്കുമെന്ന് ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ പി.ടി. വിപിന്‍ ആര്യ, പി. നിര്‍മല്‍ കുമാര്‍, കെ. ശശിധരന് വൈദിക്, സി. സുരേഷ് വൈദിക്, പി.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: