ഇന്ത്യന്‍ വെല്‍സ്: ലോക രണ്ടാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച്, മൂന്നാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്ക, നാലാം സീഡ് ജപ്പാന്റെ കി നിഷികോരി അഞ്ചാം സീഡ് സ്പാനിഷ് താരം റാഫേല്‍ നദാല്‍, ഒമ്പതാം സീഡ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍.
ദ്യോക്കോ ബ്രിട്ടന്റെ കെയ്ല്‍ എഡ്മണ്ടിനെ 6-4, 7-6 (7-5) എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ ഫെഡറര്‍ ഫ്രാന്‍സിന്റെ സ്റ്റെഫാന്‍ റോബര്ട്ടിെന 6-2, 6-1 എന്ന ക്രമത്തില്‍ പരാജയപ്പെടുത്തി.
കി നിഷികോരി ബ്രിട്ടന്റെ ഡാനിയേല്‍ ഇവാന്‍സിനെയും വാവ്റിങ്ക 6-3, 6-4 എന്ന ക്രമത്തില്‍ ഇറ്റലിയുടെ പൗലോ ലോറന്സിയെയും നദാല്‍ 6-3, 6-2 എന്ന സ്കോറിന് അര്‍ജന്റീനയുടെ ഗ്വഡോ പെല്ലെയെയും പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.
അമേരിക്കയുടെ സ്റ്റീവ് ജോണ്സണ്, സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ, ലക്സംബര്‍ഗിന്റെ ഗില്ലസ് മുള്ളര്‍, ഫ്രാന്‍സിന്റെ ലൂക്കാസ് പൗളി, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ആസ്ട്രിയയുടെ ഡൊമിനിക് തീം, ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സ്, ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച്, അര്‍ജന്റീനയുടെ ജുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോ തുടങ്ങിയവരും അടുത്ത റൗണ്ടിലെത്തി.
മൂന്നാം റൗണ്ടില്‍ ദ്യോക്കോ ഡെല്പോട്രോയുമായും ഫെഡറര്‍ സ്റ്റീവ് ജോണ്‍സണുമായും ഏറ്റുമുട്ടുമ്പോള്‍ നദാലിന് എതിരാളി ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ.
വനിതാ സിംഗിള്‍സില്‍ സ്വറ്റ്ലാന കുസ്നെറ്റ്സോവ, ഡൊമിനിക്ക സിബുല്‍ക്കോവ, ഗാര്‍ബിന മുഗുരസെ തുടങ്ങിയവര്‍ പ്രീ ക്വാര്‍ട്ടറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: