ചങ്ങനാശേരി: പെരുന്ന 19-ാംവാര്‍ഡില്‍ സഞ്ചാരയോഗ്യമാക്കിയ പാറാട്ട് തോപ്പില്‍ റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്നകുമാരി ടീച്ചര്‍ നിര്‍വ്വഹിച്ചു. ഡിസിസി മെമ്പര്‍ കെ.ജെ. തോമസ് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന സീനിയര്‍ സിറ്റിസണ്‍ സെല്‍ കോ. കണ്‍വീനര്‍ പ്രൊഫ. പി.കെ. ബാലകൃഷ്ണകുറുപ്പ്, സംസ്ഥാന കൗണ്‍സിലംഗം പി.പി. ധീരസിംഹന്‍, സുരേന്ദ്രനാഥ് ഐക്കര, അക്ഷരനഗര്‍ റെസിഡന്‍സ് അസ്സോസിയേഷന് പ്രസിഡന്റ് കെ. ജയപ്രകാശ്, ശ്രീകുമാര്‍ മഠത്തില്‍, ഉണ്ണികൃഷ്ണന് നായര്‍, വിവേകാനന്ദ പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് അജയകുമാര്‍.ബി, വി.വി. അനില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: