കാര്‍ഷിക സെമിനാര്‍

Monday 13 March 2017 10:39 pm IST

കടുത്തുരുത്തി: ഫാക്ട് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും മാഞ്ഞൂര്‍ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 15ന് രാവിലെ 10ന് മാഞ്ഞൂര്‍ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ കാര്‍ഷിക സെമിനാര്‍ നടത്തും. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപറമ്പില്‍ അദ്ധ്യക്ഷനാകും. സുമ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. സംയോജിത വളപ്രയോഗം എന്ന വിഷയത്തില്‍ പ്രൊഫ.എന്‍.കെ.ശശിധരന്‍ ക്ലാസ് നയിക്കും. മാഞ്ഞൂര്‍ കൃഷി ഓഫീസര്‍ വിപിത.വി.പി, കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സികോശി , അസ്സിസ്റ്റന്റ് ഡയറക്ടര്‍ കെ.മീന, മാഞ്ഞൂര്‍ പഞ്ചായത്ത് ജനപ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.