ദി കംപാനിയന്‍ പ്രകാശനം ചെയ്തു

Monday 13 March 2017 10:42 pm IST

അരുവിത്തുറ: അരുവിത്തുറ സെന്റ്. ജോര്‍ജസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ രചിച്ച പഠനസഹായ ഗ്രന്ഥങ്ങളായ ദി കംപാനിയന്റെ പ്രകാശന കര്‍മ്മവും ഫാക്കല്‍റ്റി റിസര്‍ച്ച് ഡെവലപ്‌മെന്റ് പ്രോഗ്രാം, ഡിപ്പാര്‍ട്ടുമെന്റല്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നീ പദ്ധതികളുടെ ഉദ്ഘാടനം മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. 1500ല്‍ അധികം വിഷയങ്ങളില്‍ മുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ രചിച്ച രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 17 ഗ്രന്ഥങ്ങളാണ് പ്രകാശനം ചെയ്തത്. പി.സി ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജര്‍ റവ. ഫാ. തോമസ് വെടിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. എം.വി ജോര്‍ജുകുട്ടി മുണ്ടമറ്റം വിഷയാവതരണം നടത്തി. ബര്‍സാര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഡോ.റെജി വര്‍ഗീസ് മേക്കാടന്‍, സുജിത് സുധാകര്‍, എമില്‍ഡാ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പിയര്‍ ടീച്ചിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.