കോട്ടയം: മൃഗ സംരക്ഷണ ക്ഷീര മേഖലകളിലേതുള്‍പ്പടെ കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആ മേഖലയില്‍ തന്നെ തുടരാന്‍ കഴിയുന്നവിധം കൃഷി ആദായകരമാക്കുന്നതിനുളള വിവിധ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കര്‍ഷകരെ സഹായിക്കാനായി മൃഗങ്ങള്‍ക്കുളള മരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സ്റ്റോറുകള്‍ സംസ്ഥാനത്ത് തുറക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. തലയോലപറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച വിജ്ഞാന വ്യാപന സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പരിശീലന കേന്ദ്രത്തിലെ പരിശീലകര്‍ക്കും പരിശീലനാര്‍ത്ഥികള്‍ക്കും ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: