വാഴൂര്‍: വാഴൂര്‍ ബ്ലോക്ക് പരിധിയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നേരങ്ങാടി എന്ന പേരില്‍ കര്‍ഷക വിപണികള്‍ രൂപീകരിച്ചു. കര്‍ഷകരുടെ നേതൃത്വത്തിലുള്ള സമിതികള്‍ക്കാണ് വിപണികളുടെ സംഘാടന ചുമതല. ത്രിതല പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും മേല്‍നോട്ടത്തിലാണ് വിപണികള്‍ പ്രവര്‍ത്തിക്കുന്നത്.ആഴ്ച്ചയിലെ വ്യത്യസ്ത ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലേല വിപണികളാണ് ആദ്യഘട്ടത്തില്‍. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ & സേഫ് ഔട്ട്ലെറ്റുകളും അടുത്ത ഘട്ടമായി ആരംഭിക്കും. വിപണികള്‍ക്കാവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കും. നേരങ്ങാടി വിപണികള്‍ക്കുള്ള സഹായ വിതരണം,വാഴൂരിനെ നേരങ്ങാടി ബ്ലോക്കായി പ്രഖ്യാപിക്കല്‍ എന്നിവ 21ന് 2.ന് പുളിക്കല്‍ കവലയില്‍ വാഴൂര്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.സംഘാടകസമിതി രൂപീകരണം 14ന് 4ന് കൊടുങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: