വിശ്രമമുറി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Monday 13 March 2017 10:56 pm IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ സെക്രട്ടറിയേറ്റ് അനക്‌സിന്റെ പുതിയ മന്ദിരത്തില്‍ ആവശ്യമായ സൗകര്യം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സെക്രട്ടറിയേറ്റിന്റെ പ്രധാന കെട്ടിടത്തില്‍ തീരെ സൗകര്യമില്ലാത്ത സ്ഥലത്താണ് ഇപ്പോള്‍ പോലീസുകാര്‍ വിശ്രമിക്കുന്നത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് പോലീസുകാര്‍ അനുഭവിക്കുന്നതെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് ചൂണ്ടികാണിച്ചു. ഇതു സംബന്ധിച്ച് കമ്മീഷന്‍ പൊതുഭരണസെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.സെക്രട്ടറിയേറ്റിലെ പുതിയ അനക്‌സ് മന്ദിരത്തില്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പുതിയ മന്ദിരം കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിശദീകരണത്തില്‍ പറയുന്നു.സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഓഫീസായ സെക്രട്ടറിയേറ്റിന് സംരക്ഷണം നല്‍കുന്ന പോലീസുദേ്യാഗസ്ഥരെ അവഗണിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.