ഡീസല്‍ക്ഷാമം: പാലായില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി

Monday 13 March 2017 10:53 pm IST

പാലാ: ഡീസല്‍ ക്ഷാമം മൂലം പാലായില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങി. തിരുവനന്തപുരം, പാലക്കാട് തുടങ്ങി ദീര്‍ഘദൂരം സര്‍വ്വീസുകളും കോട്ടയം, തൊടുപുഴ, പാലാ വൈക്കം, പാലാ പൊന്‍കുന്നം ചെയിന്‍സര്‍വ്വീസുകളും മുടങ്ങിയവയില്‍പ്പെടും. ശനിയാഴ്ച മുതല്‍ ഡീസല്‍ ക്ഷാമമുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ ഇടയാക്കിയത്. രണ്ടുദിവസത്തെ അവധികഴിഞ്ഞ് ഇന്നലെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തിയ യാത്രക്കാര്‍ ഇതുമൂലം ഏറെ ദുരിതത്തിലായി. ഡിപ്പോയ്ക്കും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഡീസല്‍ക്ഷാമം മൂലം ഞായറാഴ്ചയും ചെയിന്‍ ഉള്‍പ്പെടെ പല സര്‍വ്വീസുകളും മുടക്കിയിരുന്നു. പുലര്‍ച്ചെ ദീര്‍ഘദൂരം പോകേണ്ടിയിരുന്ന ചിലസര്‍വ്വീസുകള്‍ക്ക് ഒരുവശത്തേക്ക് മാത്രമുള്ള ഡീസല്‍ നല്‍കി വിടുകയായിരുന്നു. ഉച്ചയോടെ ഇന്ധനം തീര്‍ന്ന് ബസുകള്‍ വ്യാപകമായി ഓട്ടം നിര്‍ത്തി. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഐഒസിയില്‍ പണം ലഭിക്കാന്‍വന്ന താമസമാണ് ഡീസല്‍ക്ഷാമത്തിനിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.