കണ്ണൂര്‍: ഇരിക്കൂറിലും പാപ്പിനിശ്ശേരിയിലും കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ഇരിക്കൂര്‍ പാലത്തിന് സമീപം വെച്ച് ഇരിട്ടി അത്തിത്തട്ടിലെ കിഴക്കന്‍ പുതുപ്പള്ളിയില്‍ ജന്‍സണ്‍ ജോസഫ് (38)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് പല സ്ഥലങ്ങളിലായി വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാള്‍.
ചെങ്ങളായി സ്വദേശി ശാദ് മോന് (25)നെയാണ് പാപ്പിനിശ്ശേരിയില്വെച്ച് പിടികൂടിയത്. ഇരുവരെയും കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: