ഹിന്ദുത്വത്തിന്റെ ശക്തി ഒരുമ: ശശികല ടീച്ചര്‍

Monday 13 March 2017 11:04 pm IST

കഴക്കൂട്ടം: ഹിന്ദുത്വത്തിന്റെ ശക്തി ഒരുമയാണെന്നും ആരാധനാലയങ്ങള്‍ വെറും ചടങ്ങുകള്‍ ആക്കാതെ വിശ്വാസികളില്‍ ഒരുമയുണ്ടാക്കുവാന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. കാര്യവട്ടം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന അദ്ധ്യാത്മിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. ഹിന്ദു ധര്‍മ്മം ഐക്യത്തിന്റേതാകണമെന്നും ഒരുമയുടെ സന്ദേശമാണ് സമൂഹത്തിന് വേണ്ടതെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രം ഏര്‍പ്പെടുത്തിയ രണ്ടാമത് ശാസ്താപുരസ്‌കാരം സംഗീതജ്ഞന്‍ ശ്രീകുമാരന്‍ തമ്പിയ്ക്ക് നല്‍കി. ഹിന്ദു ധര്‍മ്മം തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഉത്സവങ്ങള്‍ ഉയര്‍ച്ചയ്ക്ക് വേണ്ടിയുള്ള യജ്ഞമാക്കണമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അവിശ്വാസങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്ര പ്രസിഡന്റ് എസ്. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ഡോ. വിജയകുമാര്‍, അഖില കേരള വിശ്വകര്‍മ്മ മഹാസഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍. ഹരിഹരന്‍ ആശാരി, കെപിഎംഎസ് കഴക്കൂട്ടം ഏര്യാ കമ്മിറ്റി അംഗം, സുനി ചന്ദ്രന്‍, പേരൂര്‍ എന്‍എസ്എസ്. കരയോഗം പ്രസിഡന്റ്, കെ. ബാലകൃഷ്ണപിള്ള, പാങ്ങപ്പാറ ഗുരുമന്ദിര സമിതി ജനറല്‍ സെക്രട്ടറി, ബി. ശിവദാസന്‍, ക്ഷേത്ര ഭാരവാഹികളായ സാബു. എസ്, കെ. ബൈജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ചികിത്സാ സഹായ വിതരണവും നടന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.