തൃശൂര്‍: പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച പതിനഞ്ചുകാരി അത്യാസന്ന നിലയില്‍. മലപ്പുറം പൊന്നാനി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കവെ കയര്‍ പൊട്ടിവീഴുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ലൈംഗിക പീഡനം നടന്നതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
വടക്കാഞ്ചേരി മജിസ്ട്രേറ്റ് ഇന്നലെ മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും പെണ്‍കുട്ടിക്ക് ബോധം തെളിയാത്തതിനാല്‍ മടങ്ങിപ്പോയി. ഒന്നിലേറെപ്പേര്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ ലൗജിഹാദാണെന്നും പെണ്‍കുട്ടിയെ ചതിയില്‍ അകപ്പെടുത്തുകയായിരുന്നുവെന്നും പരാതിയുണ്ട്. മൂന്നു യുവാക്കള്‍ക്കെതിരെ ചില ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: