പാക്കിസ്ഥാനില്‍ ബസപകടം: 23 മരണം

Monday 4 June 2012 12:53 pm IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ സ്‌ത്രീകളും കുട്ടികളുമടക്കം 23 പേര്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുത്ത്‌ ചക്‌വാലിലേക്ക്‌ മടങ്ങുകയായിരുന്ന സംഘമാണ്‌ അപകടത്തില്‍ പ്പെട്ടത്‌. നൂറോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരും മറ്റും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ബസ്‌ വെട്ടിപ്പൊളിച്ചാണ്‌ ബസിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്‌. റാവല്‍ പിണ്ടിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ്‌ അപകടം നടന്നത്‌. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.